എസ്‌യുവിയും ഹാച്ച്ബാക്കും ഒത്തുചേര്‍ന്നാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് ടിയാഗോയുടെ പുതിയ NRG എഡിഷൻ. ലുക്കിലും ഓട്ടത്തിലും കേമനായി മോഡൽ വിപണിയിലെത്തിയിരിക്കുകയാണിപ്പോൾ. മാനുവൽ, എഎംടി ഓട്ടോമാറ്റിക് വേരിയന്റുകളിലായി എത്തിയിരിക്കുന്ന ടിയാഗോയുടെ NRG എഡിഷന് 6.57 ലക്ഷം മുതൽ 7.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.