ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ X5 എസ്‌യുവി നിരയിലേക്ക് പുതിയ 'സ്‌പോർട്ട് X' വേരിയന്റ് നിശബ്ദമായി അവതരിപ്പിച്ചു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന 'X-ഡ്രൈവ് 30d സ്‌പോർട്' പതിപ്പിന് പകരമായി എത്തുന്ന ബിഎംഡബ്ല്യു X5 X-ഡ്രൈവ് 30d സ്‌പോർട്ട് X ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണ്. പുതിയ ബിഎംഡബ്ല്യു X5 സ്പോർട്ട് X പതിപ്പിന് 74.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. X-ഡ്രൈവ് 30d സ്പോർട്ട് X, X-ഡ്രൈവ് 30d X-ലൈൻ, X-ഡ്രൈവ് 40i M സ്പോർട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് 2020 ബിഎംഡബ്ല്യു X5 ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ബിഎംഡബ്ല്യു X5 സ്പോർട്ട് X, X-ലൈൻ പതിപ്പുകളിൽ ഒരേ പവർ, ടോർക്ക് കണക്കുകൾ ഉൽപാദിപ്പിക്കുന്ന ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.