കവസാക്കി നിഞ്ച 1000SX വിപണിയിൽ; വില 10.79 ലക്ഷം രൂപ

2020-05-30 28

കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ കവസാകി ഇന്ത്യയിൽ പുതിയ രണ്ട് മോഡലുകളെയാണ് അവതരിപ്പിച്ചത്. ഇപ്പോൾ തങ്ങളുടെ നിഞ്ച 1000SX-ന്റെ പരിഷ്ക്കരിച്ച മോഡലിനെയും ബ്രാൻഡ് വിപണിയിൽ എത്തിച്ചു. 10.79 ലക്ഷം രൂപയാണ് സൂപ്പർ ബൈക്കിന്റെ എക്സ്ഷോറൂം വില. നാലാംതലമുറ ആവർത്തനത്തിൽ എത്തുന്ന 1000SX-ന് 2019 കവസാക്കി നിഞ്ച 1000-നെക്കാൾ 50,000 രൂപ കൂടുതലാണ്. അതിന് 10.29 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. കൂടുതൽ പ്രീമിയം വിലയെ ന്യായീകരിക്കുന്നതിനായി നിഞ്ച 1000SX-ന് കുറച്ച് നവീകരണങ്ങൾ ലഭിക്കുന്നു.

Videos similaires