നയൻതാരയെന്നാൽ ഉയർത്തെഴുന്നേറ്റവൾ എന്ന് കൂടി ചേർത്താൽ അത് തെറ്റാകില്ല. അത്രമേൽ ക്ലേശകരവും ദുഷ്കരവുമായിരുന്നു അവളുടെ യാത്ര. തിരുവല്ല മാർത്തോമാ കോളേജിൽ ബി എ ലിറ്ററേച്ചറിന് ചേർന്ന് പാർട്ട് ടൈം മോഡലായി വർക്ക് ചെയ്തിരുന്ന പെൺകുട്ടിയിൽ നിന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന / ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയയിലേക്കു നയൻതാര ഉയർന്നതിനു പിന്നിൽ 17 വർഷത്തെ കഠിനാധ്വാനവും, അർപ്പണ മനോഭാവവുമുണ്ട്.