എബിഎസ് സുരക്ഷയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വില 87,250 രൂപ

2018-06-01 1

സുസൂക്കി ജിക്‌സര്‍ എബിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 87,250 രൂപയാണ് പുതിയ ജിക്‌സര്‍ എബിഎസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പുതിയ ജിക്‌സറിന്റെ മുന്‍ടയറില്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയാണ് സുസൂക്കി നല്‍കുന്നത്. ഡിസൈന്‍ മുഖത്ത് വമ്പന്‍ മാറ്റങ്ങളൊന്നും ജിക്‌സര്‍ എബിഎസ് അവകാശപ്പെടുന്നില്ല. രൂപഭാവം സ്റ്റാന്‍ഡേര്‍ഡ് ജിക്‌സറിന് സമാനം.

നേരത്തെ, പൂര്‍ണ ഫെയേര്‍ഡ് ജിക്‌സര്‍ SF മോഡലില്‍ മാത്രമായിരുന്നു ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ഓപ്ഷനല്‍ ഫീച്ചറായി ഇടംപിടിച്ചത്. സുസൂക്കി നിരയില്‍ ഏറ്റവും പ്രചാരമേറിയ ജിക്‌സറിന് എബിഎസ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം ബൈക്കിന്റെ വില്‍പന വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Read more at: https://malayalam.drivespark.com/two-wheelers/2018/suzuki-gixxer-abs-launched-india-at-rs-87-250-specifications-features-images/articlecontent-pf67013-010595.html

#Suzuki #SuzukiGixxerAbs #SuzukiGixxerABSLaunch

Source: https://malayalam.drivespark.com/

Videos similaires