മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയെന്ന അത്യുല്ല്യ പ്രതിഭ. മമ്മൂട്ടിയുടെ പിറന്നാൾ ദിനം അടുത്തിരിക്കെ അത് ആഘോഷമാക്കാനുളള തയ്യാറെടുപ്പ് ആരംഭിച്ചിരിക്കുകയാണ് ആരാധകർ. നടന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ പരിപാടികൾ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ.
~HT.24~PR.322~ED.23~