കർണാകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുന:രാരംഭിക്കണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റി. ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്തണെമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് കർണാടക ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.