ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണു കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നതിനിടെയാണ് സെെന്യം കരയിൽ അർജുന്റെ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നത്. സമാനമായി പ്രദേശത്തെ 90 ശതമാനം മണ്ണു നീക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാത്തതോടെ ലോറി കരയിൽ ഇല്ലെന്ന നിഗമനത്തിൽ കർണാടക ദൗത്യസംഘവുമെത്തിയിരുന്നു. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണു ദൗത്യസംഘം പറയുന്നത്. എങ്കിലും ചില സംശയങ്ങൾ ബാക്കിവയ്ക്കുന്നതാണ് ഈ വിവരങ്ങൾ.
~PR.322~ED.22~HT.24~