തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. കുത്തിവെപ്പിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ്. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് ചികിത്സയിലുള്ളത്. കുടുംബത്തിൻറെ പരാതിയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.