മുകേഷ് അംബാനിയുടെ ആസ്തിയുടെ എത്രയാണ് മകന്റെ വിവാഹത്തിന് ചെലവിടുന്നത്?

2024-07-12 22

അംബാനി കുടുംബത്തിലെ വമ്പന്‍ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റിനെയാണ് വിവാഹം കഴിക്കുന്നത്. കോടികളാണ് വിവാഹത്തിന് മുമ്പ് മുകേഷ് അംബാനി ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനും മറ്റ് പരിപാടികള്‍ക്കുമായി ചെലവിട്ടത്. രണ്ട് പ്രീ വെഡ്ഡിംഗുകളാണ് വിവാഹത്തിന് മുമ്പ് നടത്തിയത്. ആദ്യത്തേത് ഗുജറാത്തിലെ ജാംനഗറിലും രണ്ടാമത്തേത് ഇറ്റലിയിലുമായിരുന്നു.ഇത് ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു നടന്നത്. ആദ്യ പ്രീ വെഡ്ഡിംഗിന് 1200 കോടിയോളമാണ് മുകേഷ് അംബാനി ചെലവിട്ടത്. ലോകത്ത് തന്നെ ഏറ്റവും ചെലവേറിയ പ്രീ വെഡ്ഡിംഗായിരുന്നു ഇത്.

#AmbaniWedding #Ambani

~PR.322~ED.190~HT.24~