ഇടുക്കിയിലെ പ്രളയ പുനരധിവാസ പദ്ധതി താളം തെറ്റി. 2018 ലെ മഹാ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മണിയാറൻകുടിയിൽ സ്ഥലം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല. കഴിഞ്ഞ അഞ്ച് വർഷമായി വാടകക്കും ബന്ധു വീടുകളിലുമായി കഴിയുകയാണ് പതിമൂന്ന് കുടുംബങ്ങൾ. മന്ത്രി റോഷി അഗസ്റ്റിന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ ദുരവസ്ഥ.