പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണഇടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു