കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനങ്ങൾ തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. നിയമ ലംഘനങ്ങൾ നടത്തിയ13 വാഹനങ്ങൾ പിടികൂടുകയും 13 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്