മീഡിയവണ്‍ മബ്‌റൂക് ഗള്‍ഫ് ടോപ്പേഴ്‌സിന്റെ റിയാദ്-ജിദ്ദ എഡിഷനുകള്‍ ശനിയാഴ്ച നടക്കും. സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിദ്യാര്‍ഥികളെ ആദരിക്കും. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്ന് 90 ശതമാനത്തിലേറെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയാണ് ആദരിക്കുക