കോട്ടയത്തെ ആകാശപാത പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് സർക്കാർ നിയമ സഭയിൽ വ്യക്തമാക്കിയതോടെ പദ്ധതിയുടെ സാധ്യത പൂർണമായും അടഞ്ഞു. ഇതോടെ നഗരമധ്യത്തിൽ നിലനിൽക്കുന്ന നിർമാണം ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളാണ് പദ്ധതിയ്ക്ക് തിരിച്ചടിയായത്