കുട്ടികൾക്കുള്ള തെറാപ്പി സെന്റർ സർക്കാർ ആശുപത്രിയുടെ രണ്ടാം നിലയിൽ സ്ഥാപിച്ചത് ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളെ വലയ്ക്കുന്നു. കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ തെറാപ്പി സെന്ററിലെത്താൻ നാല്പത് പടിക്കെട്ടുകൾ കയറണം. ലിഫ്റ്റ് സ്ഥാപിച്ചോ തെറാപ്പി സെന്റര്‍ താഴേക്ക് മാറ്റിയോ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.