ഇടുക്കി മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനത്തിന്റെ ഡോറിലിരുന്ന് യാത്ര ചെയ്ത വിനോദ സഞ്ചാരികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ബൈസൺവാലിയിൽ നിന്ന് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത് വിവിധ വകുപ്പുകൾ ചേർത്ത് പിഴയും ഇടാക്കി