പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകൾ തള്ളി ഹയർസെക്കണ്ടറി ഡയറക്ട്രേറ്റ്

2024-06-23 0

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിയെ തള്ളി പുതിയ കണക്കുകൾ പുറത്തുവിട്ട് ഹയർസെക്കണ്ടറി ഡയറക്ട്രേറ്റ്. മലബാറിലെ 83,133 കുട്ടികൾക്ക് ഇതുവരെ പ്രവേശനം ലഭിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  വിഷയം ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ വിദ്യാർഥി സംഘടനകളുടെ യോഗം ചേരും. മലപ്പുറം കലക്ട്രേറ്റിലേക്ക് നാളെ എസ്എഫ്ഐ മാർച്ച് നടത്തും. അതിനിടെ സീറ്റ് പ്രതിസന്ധി ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വീണ്ടും രംഗത്ത് എത്തി

Videos similaires