മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല എന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കണക്കുകൾ പ്രകാരമാണ് സംസാരിച്ചത്. അപേക്ഷകരുടെ എണ്ണത്തിൽ കള്ളം കാണിക്കാൻ കഴിയില്ല. സീറ്റുകളും ബാച്ചുകളും വർദ്ധിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. SFI ഒരു സ്വതന്ത്ര വിദ്യാർഥി സംഘടനയാണെന്നും അവർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.