എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ്റ്റാൻഡ് പണിയാനുള്ള ഫണ്ട് ഇല്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. നിലവിലെ ബസ്റ്റാൻഡ് പുതുക്കിപ്പണിയും. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഐഐടി സംഘത്തെ നിയോഗിക്കും