കൂട്ടിയും കിഴിച്ചും കണക്ക് പറഞ്ഞ് മന്ത്രി; +1 സീറ്റ് പ്രതിസന്ധി മറികടക്കാൻ കള്ളക്കണക്കുമായി സർക്കാർ

2024-06-22 0

+1 സീറ്റ് പ്രതിസന്ധി മറികടക്കാൻ കള്ളക്കണക്കുമായി സർക്കാർ. ഇഷ്ടവിഷയം ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത വിദ്യാർഥികളെ അപേക്ഷകരുടെ എണ്ണത്തിൽ നിന്ന് കുറച്ചാണ് വിദ്യാഭ്യാസമന്ത്രിയുടെ കണക്ക്. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകരെയും കണക്കിൽ നിന്ന് ഒഴിവാക്കി. ഉയർന്ന ഫീസ് കൊടുത്തു പഠിക്കേണ്ട സ്വശ്രയ സീറ്റുകളും ഉൾപ്പെടുത്തിയാണ് സീറ്റുക്ഷാമം ഇല്ലെന്ന് ന്യായീകരിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

Videos similaires