ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉഷ്ണതരം​ഗത്തിൽ മരണം 200 പിന്നിട്ടു

2024-06-22 0

ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 200 കടന്നു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. എട്ടു ദിവസത്തിനിടെ നൂറിലധികം പേരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ഭവനരഹിതരാണ്. അതിനിടെ ഡൽഹിയിലെ ചിലയിടങ്ങളിൽ ഇന്നലെ മഴ ലഭിച്ചു. അടുത്ത 2 ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Videos similaires