ദിവസവും വിതരണം ചെയ്തത് 4 കോടിയിലേറെ സംസം ബോട്ടിലുകള്‍

2024-06-19 0

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രതിദിനം നാല് കോടിയിലധികം ബോട്ടിലുകളിലായി സംസം വെള്ളം വിതരണം ചെയ്തതായി സൗദി ഹജ്ജ് മന്ത്രാലയം. 18 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് ചെയ്തത്. ഇതില്‍ 16 ലക്ഷത്തോളം പേര്‍ വിദേശികളായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള സംസം നാട്ടിലെ വിമാനത്താവളങ്ങളില്‍ എത്തിക്കും