ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ. കേരളത്തിനൊപ്പം ഒമാനിൽ നാളെയാണ് പെരുന്നാൾ. സൗദി അറേബ്യ ഉൾപ്പെടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ നൂറുകണക്കിന് ഈദ് ഗാഹുകളിലും ആയിരക്കണക്കിന് പള്ളികളിലും വെളുപ്പിന് പെരുന്നാൾ നമസ്കാരം നടക്കും. യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ മലയാളത്തിൽ ഖുത്തുബയുള്ള നിരവധി ഈദ്ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങി