ഡ്രൈവിങ് സ്കൂള്‍ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഗതാഗത മന്ത്രിയുടെ വീടിന് മുന്നിലേക്ക് മാറ്റാന്‍ മടിയില്ലെന്ന് സിഐടിയു. ഒരാഴ്ച വരെ നോക്കും എന്നിട്ടും മന്ത്രി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സമരരീതി മാറ്റാനാണ് ആലോചന. സിഐടിയു സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു.