വയനാട്ടിലെ ഉജ്വല വിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും.രണ്ടാം തവണയും വൻഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.