ഇടുക്കി പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നതായി പരാതി. ഭൂമി കയ്യേറിയെന്നാണ് വനം വകുപ്പിൻ്റെ അവകാശവാദം. റവന്യൂ വകുപ്പ് വിട്ടുനൽകിയ സ്ഥലമാണെന്നും പരിഹാരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വകുപ്പ് മന്ത്രിക്ക് പരാതിയും നൽകി