കേന്ദ്രമന്ത്രി സഭയിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയെ തോൽപിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്ന പ്രചാരണമാണ് മാധ്യമങ്ങൾ അടക്കം നടത്തിയത്. സുരേഷ് ഗോപി മന്ത്രിയാകുന്നത് സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു