വൈദ്യുതാഘാതമേറ്റ് കറവപ്പശുക്കൾ ചത്ത കർഷകന് ധനസഹായം നൽകി മിൽമ. ആറാട്ടുപുഴ സ്വദേശി തോമസ് ബി ആറിന്റെ നാലു പശുക്കളാണ് മാർച്ച് മൂന്നിന് വൈദ്യുതാഘാതമേറ്റ് ചത്തത്. മിൽമ എറണാകുളം മേഖലാ ഹെൽപ് ടു ഫാർമേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 45000 രൂപ ധനസഹായമായി നൽകിയത്