കൊച്ചിയിൽ കാൽനടയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി നടപ്പാതയിലെ പൊട്ടിയ സ്ലാബുകൾ. രാവിലെ പാലാരിവട്ടത്ത് സ്ലാബിനടിയിൽ കാൽ കുരുങ്ങി യുവതി അരമണിക്കൂറോളമാണ് റോഡരികിൽ കിടന്നത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.