'സംസാരിച്ച് തീർക്കാൻ പറ്റിയ കാര്യങ്ങളല്ല നിലവിൽ ഇവിടെ ഉള്ളത്'; DCC ഓഫീസിലെ സംഘർഷത്തിൽ ചർച്ച നാളെ

2024-06-07 1

തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്ന് സജീവൻ കുരിയച്ചിറ ആരോപിച്ചു. വള്ളൂരിനെതിരെ പോസ്റ്റർ ഒട്ടിച്ചത് തൻറെ ആൾക്കാരാണ് എന്ന് ആരോപിച്ചായിരുന്നു അക്രമണം എന്ന് സജീവൻ പറഞ്ഞു. അനുനയ ചർച്ചകൾക്കായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുൻ ഡിസിസി പ്രസിഡൻറ് പി.എ മാധവൻ എത്തി. കെപിസിസി നേതാക്കൾ ഇടപെട്ടാലെ പരിഹാരമുണ്ടാകു എന്ന് പി.എ മാധവൻ പറഞ്ഞു.