സ്ഥലം മാറ്റം ലഭിച്ച ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പള പ്രശ്നത്തിൽ ഇടപെട്ട് സർക്കാർ. മെയ് മാസത്തെ ശമ്പളം പഴയ സ്കൂളുകളിൽ നിന്ന് നൽകും. ഇതു സംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്ഥലം മാറ്റത്തിനായി സ്കൂളുകളിൽ നിന്ന് വിടുതൽ വാങ്ങിയ അധ്യാപകർക്ക് ശമ്പളം ലഭിക്കാത്തത് മീഡയവൺ വാർത്തയാക്കിയിരുന്നു.