ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റിൽ ഹൗസ് ബോട്ട് ഉടമകളും ഏജന്റുമാരും തമ്മിൽ തല്ല്. ഹൗസ് ബോട്ടിലേക്ക് ബുക്ക് ചെയ്ത് എത്തുന്ന വിനോദ സഞ്ചാരികളെ ഏജന്റുമാർ മറ്റ് ബോട്ടുകളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മദ്യപിച്ച് എത്തിയ ഏജന്റുമാരെ ഹൗസ് ബോട്ട് ഉടമകൾ ചോദ്യംചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി