സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാരിൻറെ പിടിപ്പുകേട് കൊണ്ടെന്ന് സിദ്ധാർഥന്റെ പിതാവ്. നാളെ ജുഡീഷ്യൽ കമ്മീഷന് മൊഴി നൽകും. അന്വേഷണത്തിൽ ഈ മൊഴി നിർണായകമാകും എന്ന് വിശ്വസിക്കുന്നു. സമരത്തിലേക്ക് കടക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് ടി.ജയപ്രകാശ് പറഞ്ഞു