Prajwal Revanna got arrested at Bengaluru airport | ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസ് വന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുനിന്ന എസ് ഐ ടി സംഘം അടക്കമുള്ള വൻ പോലീസ് സംഘമാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചുതന്നെ കസ്റ്റഡിയിൽ എടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
~HT.24~PR.260~ED.22~