സൗദി ജിദ്ദയിലെ ഫൈസലിയ്യയിൽ നാലുനില കെട്ടിടം തകർന്നുവീണു. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ സിവിൽ ഡിഫൻസ് വിഭാഗമെത്തി പുറത്തെത്തിച്ചു