ശക്തമായ മഴ; പന്തീരാങ്കാവിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്
2024-05-23 2
ദേശീയപാതയിൽ പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിൻറെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. കുന്നമംഗലം പോലീസ് സ്റ്റേഷന്റെ മതിൽ വീടിനു മുകളിലേക്ക് തകർന്നു വീണു