തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥ എന്ന് കുഞ്ഞിൻറെ അമ്മ. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ കളിയാക്കുകയാണ് ചെയ്തതെന്ന് പവിത്ര പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു