അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനെത്തി മലയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്തി. എടത്തനാട്ടുകര സ്വദേശികളായ നാല് പേരാണ് മലയില്‍ കുടുങ്ങിയത്. അതേസമയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.