പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ വിശദ അന്വേഷണത്തിന് കലക്ടറുടെ നിർദേശം

2024-05-21 0

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ വിശദമായ അന്വേഷണത്തിന് എറണാകുളം കലക്ടറുടെ നിർദേശം. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് കൊച്ചി സബ് കലക്ടറെ ചുമതലപ്പെടുത്തി. രാസമാലിന്യം പുഴയിലേക്ക് ഒഴുക്കി വിട്ടിട്ടുണ്ടെങ്കിൽ, കമ്പനികൾക്കെതിരെ നടപടിയെടുക്കാനും കലക്ടർ നിർദേശിച്ചു