പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; കോടതി ഇന്ന് ശിക്ഷ വിധിക്കും

2024-05-13 2

കണ്ണൂർ, പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും.  പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്നും പ്രതിക്ക് വധ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷ്യൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു . പ്രണയപ്പകയെ തുടർന്ന് ഇരുപത്തി രണ്ടുകാരിയായ വിഷ്ണു പ്രിയയെ മുൻ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്

Videos similaires