ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം അവലോകന യോഗം ബഹിഷ്കരിച്ചപ്പോൾ ആലപ്പുഴയിൽ വി.മുരളീധരൻ പക്ഷം തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. അതേ സമയം സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളിൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ