തിരൂരിൽ 55കാരി മരിച്ചത് മരുന്ന് മാറി നൽകിയതിനാലെന്ന് കുടുംബം

2024-05-05 20

മലപ്പുറം തിരൂരിൽ 55-കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആലത്തിയൂർ പൊയ്‌ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പേശികൾ അയയാനുള്ള മരുന്നിന് പകരം നൽകിയത് ക്യാൻസർ മരുന്നെന്നും കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Videos similaires