മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു
2024-05-02
4
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്.