ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. പുതിയ പരിഷ്കരണം പ്രാബല്യത്തിലായതോടെയാണ് പ്രതിഷേധം. അതേസമയം സമരക്കാരുമായി ഉടൻ ചർച്ചക്കില്ലെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ്. ഇളവ് വരുത്തിയ സർക്കുലർ ഇന്നിറക്കും.