പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം ഇളവുകളോടെ പ്രാബല്യത്തിലായി. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാലാണ് പുതിയ ഡ്രൈവിങ് ടെസ്റ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ശാസ്ത്രീയ പഠനം നടത്താതെയാണ് പരിഷ്ക്കരണം നടത്തുന്നതെന്ന പരാതിയുമായി സമരം നടത്താനാണ് ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതിയുടെ തീരുമാനം. ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റുകള്‍ തടയും.