പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയവരുടെ ദുരിതത്തിന് മാറ്റമില്ല. സര്‍വീസും സ്പെയര്‍ പാർട്സും കൃത്യമായി ലഭിക്കാതായതോടെ മിക്ക ഓട്ടോകളും കട്ടപ്പുറത്തായെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ലോണെടുത്ത് വണ്ടി വാങ്ങിയ പലരും ഉപജീവനം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്