സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.