സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും

2024-04-28 6

ലോക്സഭ തെര‍ഞ്ഞെടുപ്പ് പോളിങ് വിലയിരുത്താന്‍ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് നാളെ ചേരും. ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. എട്ടുമുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. എന്നാൽ ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവ്ഡേക്കറെ കണ്ടു എന്ന വിഷയം നേതൃയോ​ഗത്തിൽ ചർച്ചയായേക്കും. 

Free Traffic Exchange

Videos similaires