2004 ൽ ടി.കെ ഹംസക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി ഭൂരിപക്ഷത്തിൽ മലപ്പുറത്ത് നിന്നും താൻ ജയിക്കുമെന്ന് മലപ്പുറം മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർഥി വി വസീഫ്. ഉടായിപ്പ് പറയുന്നവരെ ജനം പിന്തുണക്കില്ല. വിജയിച്ചാൽ മലപ്പുറം നഗരത്തിൽ 5 സെന്റ് സ്ഥലം വാങ്ങി വീട് വെക്കുമെന്നും വസീഫ് മീഡിയവണ്ണിനോട് പറഞ്ഞു